
കാസർകോട് കാഞ്ഞങ്ങാട് പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ച് കോടതി. പടന്നക്കാട് കുറുന്തൂരിലെ വി വി സുകുമാരനാ(69)ണ് ഹൊസ്ദുര്‍ഗ് അതിവേഗ സ്പെഷ്യല്‍പോക്സോ കോടതി ശിക്ഷ വിധിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിമൂന്നുകാരനാണ് 2024 മാര്‍ച്ച് 8ന് പീഡനത്തിനിരയായത്.
ഉച്ചയോടെ പടന്നക്കാട്ട് ഗുളികൻ അറയിൽ തെയ്യത്തിന് പോയ സമയം കുട്ടിയെ അറയുടെ സമീപം വെച്ച് പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. അന്നത്തെ ഹൊസ്ദുര്‍ഗ് എസ് ഐ ഐ വി ധർമ്മരാജനാണ് ആദ്യം അന്വേഷണം നടത്തിയത്. തുടർന്നുള്ള അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ് എം എസ് ഡി വൈ എസ് പിയായിരുന്ന എം കൃഷ്ണനാണ്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരന്‍ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.