
13500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യക്ക് കൈമാറാന്‍ ആന്റ്വര്‍പ്പിലെ കോടതിയുടെ അനുമതി. ഏപ്രിലില്‍ ബെല്‍ജിയം പൊലീസ് ചോക്‌സിയെ അറസ്റ്റ് ചെയ്ത നടപടി സാധുവാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. താന്‍ കാന്‍സര്‍ ചികിത്സയില്‍ ആയതിനാല്‍ യാത്ര സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പലതവണ ജാമ്യാപേക്ഷകള്‍ നല്‍കിയെങ്കിലും എല്ലാം നിരാകരിക്കപ്പെട്ടിരുന്നു. മെഹുല്‍ ചോക്‌സിക്കെതിരെ ഇന്ത്യയില്‍ ചുമത്തിയ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കല്‍, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ബെല്‍ജിയത്തും നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികളില്‍ നിര്‍ണായക നീക്കമുണ്ടായത്. ബെല്‍ജിയത്തും സമാനമായ കുറ്റകൃത്യങ്ങള്‍ മെഹുല്‍ ചോക്‌സി ചെയ്തതായും കോടതി കണ്ടെത്തിയിരുന്നു. അതേസമയം ചോക്‌സിക്ക് വിഷയത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.