തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മെയിന്റനൻസ് ഗ്രാന്റ് ആദ്യ ഗഡു സര്‍ക്കാര്‍ അനുവദിച്ചു. 1377 കോടി രൂപയാണ് ലഭിക്കുക. ഇതിൽ 847.42 കോടി രൂപ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കാണ്. മറ്റുള്ള മെയിന്റനൻസ് ആവശ്യങ്ങൾക്കായി 529.64 കോടി രൂപയും നീക്കിവച്ചു.
ഗ്രാമ പഞ്ചായത്തുകൾക്ക് 928.27 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 74.82 കോടി, ജില്ലാ പഞ്ചായത്തുകൾക്ക് 130.19 കോടി, മുൻസിപ്പാലിറ്റികൾക്ക് 184.13 കോടി, കോർപറേഷനുകൾക്ക് 59.45 കോടി എന്നിങ്ങനെയാണ് വിഹിതമുള്ളത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ഏപ്രിലിൽ തന്നെ മെയിന്റനൻസ് ഗ്രാന്റ് ഗഡു ലഭ്യമാക്കുന്നത് ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടക്കം വേഗത്തിലാക്കും.
English Summary: 1377 crore has been allocated to local bodies
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.