22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 19, 2024
September 10, 2024
September 3, 2024
May 17, 2024
May 17, 2024
March 18, 2024
March 16, 2024
March 5, 2024
February 28, 2024
November 11, 2023

റേഷൻ വ്യാപാരികൾക്ക്‌ 14.11 കോടി അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 28, 2024 10:41 pm

റേഷൻ വ്യാപാരികൾക്ക്‌ കമ്മിഷൻ വിതരണത്തിനായി 14.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനുവരിയിലെ കമ്മിഷൻ വിതരണത്തിനായി തുക വിനിയോഗിക്കും. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഉയർത്തിയാണ്‌ പണം ലഭ്യമാക്കിയത്‌.

റേഷൻ വിതരണവുമായി ബന്ധപ്പെട്ട്‌ നെല്ല്‌ സംഭരണത്തിന്റെ താങ്ങുവിലയും റേഷൻ വ്യാപാരികളുടെ കമ്മിഷനും ചരക്ക്‌ നീക്കത്തിന്റെ കൂലിയും കൈകാര്യ ചെലവുമടക്കം 1100 കോടി രൂപ കേന്ദ്ര സർക്കാർ കുടിശിക ആക്കിയിരിക്കുകയാണ്‌. ഈ സാഹചര്യത്തിൽ റേഷൻ വ്യാപാരി കമ്മിഷൻ മുടങ്ങാതിരിക്കാനാണ്‌ സംസ്ഥാന സർക്കാർ അധിക വിഹിതം അനുവദിച്ചത്‌.

Eng­lish Sum­ma­ry: 14.11 crores have been sanc­tioned to ration traders
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.