24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024

ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 14 എണ്ണം ഇന്ത്യയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 6, 2023 8:16 pm

ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 14 എണ്ണം ഇന്ത്യയില്‍. 2022ലെ സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനി പ്രസിദ്ധീകരിച്ച വാര്‍ഷിക വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഡല്‍ഹി, ഭിവണ്ടി, ദർഭംഗ, അസോപൂർ, ന്യൂഡല്‍ഹി, ചാപ്ര, മുസാഫർനഗർ, ഫൈസലാബാദ്, ഗ്രേറ്റർ നോയിഡ, ബഹദൂർഗഡ്, ധരുഹേര, ഫരീദാബാദ്, മുസാഫർപൂർ തുടങ്ങിയ നഗരങ്ങള്‍ പട്ടികയിലുണ്ട്.

ഏറ്റവും മോശം വായു നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് സ്ഥാനങ്ങള്‍ ഇന്ത്യ മെച്ചപ്പെടുത്തിയെങ്കിലും വായു മലിനീകരണ സൂചികയില്‍ പിന്നില്‍ത്തന്നെയാണ്. ചാഡ്, ഇറാഖ്, പാകിസ്ഥാന്‍, ബഹ്റൈന്‍, ബംഗ്ലാദേശ് എന്നിവയാണ് വായു മലിനീകരണം ഏറ്റവും കൂടിയ രാജ്യങ്ങള്‍. ഇന്ത്യ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്.

പാകിസ്ഥാനിലെ ലാഹോറും ചൈനയിലെ ഹോടനും രാജസ്ഥാനിലെ ഭിവണ്ടിയും ഡൽഹിയുമാണ് മലിന നഗരങ്ങളളിലെ ആദ്യ നാല് സ്ഥാനങ്ങളിൽ. ആദ്യപത്തിൽ ആറ് ഇന്ത്യൻ നഗരങ്ങളുണ്ട്. ആദ്യ 20ലെ 14 നഗരങ്ങളും ആദ്യ 50ലെ 39 നഗരങ്ങളും ഇന്ത്യയിലാണ്. ആദ്യ നൂറിലാകട്ടെ 65 ഇന്ത്യൻ നഗരങ്ങളുണ്ട്. ഡൽഹി ലോകത്തെ ഏറ്റവും മലിനമായ നാലാമത്തെ നഗരമാണ്. കൊൽക്കത്ത- 99, മുംബൈ- 137, ഹൈദരാബാദ്- 199, ബംഗളൂരു- 440, ചെന്നൈ- 682 സ്ഥാനങ്ങളിലാണ്. ഇന്ത്യയിലെ മലിനീകരണത്തിന്റെ 35 ശതമാനവും വാഹനങ്ങൾ മൂലമാണ്. വ്യവസായ യൂണിറ്റുകൾ, കൽക്കരി വൈദ്യുതി നിലയങ്ങൾ, ജൈവ മാലിന്യം കത്തിക്കൽ തുടങ്ങിയവയാണ് ഇന്ത്യയിലെ മലിനീകരണത്തിന്റെ ഉറവിടങ്ങൾ.

Eng­lish Sum­ma­ry: 14 Indi­an cities in world’s 20 most pol­lut­ed cities list
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.