28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 27, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024

മധ്യപ്രദേശിൽ പിക്ക്-അപ്പ് വാഹനം മറിഞ്ഞ് 14 പേർ മ രിച്ചു; 21 പേർക്ക് പരിക്കേറ്റു

Janayugom Webdesk
ഭോപ്പാല്‍
February 29, 2024 12:34 pm

മധ്യപ്രദേശിലെ ദിൻഡോരിയിൽ പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തില്‍ 14 പേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദേവാരി ഗ്രാമത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ദിൻഡോരി ജില്ലയിലെ ബദ്‌ജർ ഗ്രാമത്തിന് സമീപം പുലർച്ചെ 1.30 ഓടെയാണ് അപകടമുണ്ടായത്. 

ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. പ്രദേശവാസികളും പൊലീസും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. ദുരന്തബാധിതരെ സഹായിക്കാൻ ഡിൻഡോരി കളക്ടറും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി.

സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ദുഃഖം രേഖപ്പെടുത്തുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാന മന്ത്രി സമ്പതിയ യുകെ ദിൻഡോരിയിലെത്തും.

Eng­lish Sum­ma­ry: 14 killed in pick-up over­turn in Mad­hya Pradesh; 21 peo­ple were injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.