23 January 2026, Friday

Related news

January 13, 2026
January 12, 2026
January 10, 2026
December 27, 2025
December 26, 2025
December 24, 2025
December 16, 2025
November 25, 2025
November 21, 2025
November 18, 2025

ബ്രസീലിൽ വിമാനം തകർന്ന് 14 പേർ മരിച്ചു

Janayugom Webdesk
റിയോ ഡി ജനീറോ
September 17, 2023 9:27 am

ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബ്രസീലിയൻ ആമസോണിൽ വിമാനം തകർന്ന് 14 പേർ മരിച്ചു. പ്രശസ്ത ടൂറിസ്റ്റ് നഗരമായ ബാഴ്‌സലോസിലാണ് സംഭവം. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എംബ്രയർ നിർമ്മിച്ച ഇരട്ട എഞ്ചിൻ ടർബോപ്രോപ്പായ ഇഎംബി-110 ആണ് തകര്‍ന്നത്. സംസ്ഥാന തലസ്ഥാനമായ മനാസിൽ നിന്ന് ബാഴ്‌സലോസിലേക്ക് പോകുകയായിരുന്നു വിമാനം.

വിമാനം ലാൻഡിംഗ് സ്ട്രിപ്പിൽ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്. കൊടുങ്കാറ്റും പേമാരിയും ദൂരക്കാഴ്ചയ്ക്ക് തടസമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.12 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് അപകടത്തില്‍ മരിച്ചത്. 

സ്‌പോർട്‌സ് ഫിഷിംഗിനായി പോയ ബ്രസീലിയൻ പുരുഷന്മാരാണ് യാത്രക്കാരെല്ലാം എന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബ്രസീൽ വ്യോമസേനയും പൊലീസും അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: 14 killed in plane crash in Brazil

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.