
ടിവി കാണാൻ വീട്ടുകാർ സമ്മതിക്കാഞ്ഞതിനെത്തുടർന്ന് പതിനാലുവയസുകാരൻ ജീവനൊടുക്കി. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലെ പാനോഹ് വില്ലേജിലാണ് സംഭവം. വിദ്യാർഥിയുടെ അമ്മ ടെലിവിഷൻ കാണുന്നത് വിലക്കുകയും പഠിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിന്റെ പേരിലായിരുന്നു ആത്മഹത്യയെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്.
പത്താം ക്ലാസ് വിദ്യാർഥിയായ 14കാരൻ ടിവി കണ്ടുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയുടെ അമ്മ വഴക്കുപറയുകയും പഠിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് കുട്ടി വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഏറെ നേരമായിട്ടും തിരികെ വരാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വീട്ടിൽ നിന്ന് കുറച്ചകലെയുള്ള ഒഴിഞ്ഞുകിടക്കുന്ന മറ്റൊരു വീട്ടിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ ബന്ധുക്കൾ പൊലീസിനെ വിവരമറിയിച്ചു.
പൊലീസെത്തി മൃതദേഹം ഘുമാർവി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞ ദിവസം നടത്തി. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഘുമാർവി ഡിഎസ്പി ചന്ദ്രപാൽ സിങ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.