
തെക്കൻ ഓസ്ട്രിയയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ 14 വയസ്സുള്ള ഒരു ആൺകുട്ടി കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറ്റലിയുടെയും
സ്ലൊവേനിയയുടെയും അതിർത്തിക്കടുത്തുള്ള വില്ലാച്ച് എന്ന പട്ടണത്തിലാണ് ശനിയാഴ്ച ആക്രമണം നടന്നത്. 23 വയസ്സുള്ള സിറിയൻ അഭയാർത്ഥിയെ സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. അക്രമിയുടെ അപ്പാർട്ട്മെന്റിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് പതാക കണ്ടെത്തിയതായി ആഭ്യന്തര മന്ത്രി ഗെർഹാർഡ്
കാർണർ സ്ഥിതീകരിച്ചു. ഇന്റർനെറ്റ് വഴി തീവ്രവാദസംഘടനയുമായി ബന്ധമുള്ളയാളാണ് ആക്രമണകാരി.
പരിക്കേറ്റവരില്‍ 15 വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളും ഉണ്ട്. മറ്റുള്ളവർക്ക് 28, 32, 36 വയസ്സ് പ്രായമുണ്ട്. ഇവരിൽ മൂന്ന് പേർ ഓസ്ട്രിയൻ പൗരന്മാരും ഒരാൾ തുർക്കിക്കാരനുമാണ്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില അതീവഗുരുതരമാണ്. അക്രമിയുടെ നേരെ വാഹനം ഓടിച്ചുകൊണ്ടുപോയ ഡെലിവറി ജീവനക്കാരന്റെ കൃത്യസമയത്തുള്ള ഇടപെടല്‍ ആക്രമിയെ തടയാന്‍ സഹായകമായി. അഭയാര്‍ത്ഥികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന ആവശ്യവും ഉയര്‍ന്ന് വന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.