6 March 2026, Friday

Related news

February 25, 2026
February 17, 2026
February 17, 2026
February 14, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026

പതിനാലുകാരിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 29 കാരനെതിരെ കേസെടുത്തു

Janayugom Webdesk
യെല്‍വാദ
June 1, 2023 6:28 pm

പതിനാലുകാരിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിക്കെതിരെ കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അല്‍വാസിയായ സണ്ണി ഗുപ്ത (29) എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ‘ദ കേരള സ്റ്റോറി’ സിനിമ കാണിക്കാമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മഹാരാഷ്ട്രയിലെ യെല്‍വാദയിലാണ് കഴിഞ്ഞ പതിനേഴിനാണ് സംഭവം.

വീട്ടില്‍ തനിച്ചായിരുന്ന കുട്ടിയെ ഇയാള്‍ സിനിമ കാണിക്കാമെന്ന് പറഞ്ഞ് തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതിയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ പെണ്‍കുട്ടി വീട്ടിലെത്തി അമ്മയോട് പീഡന വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: 14-year-old sex­u­al­ly molest­ed by neighbour
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.