17 December 2025, Wednesday

Related news

November 8, 2025
November 7, 2025
November 5, 2025
October 30, 2025
October 22, 2025
April 15, 2025
February 22, 2025
February 20, 2025
February 9, 2025
January 30, 2025

മിന്നല്‍ പ്രളയം; ഹിമാചലില്‍ കുടുങ്ങി മലയാളി ഡോക്ടർമാരുടെ സംഘം

Janayugom Webdesk
ന്യൂഡല്‍ഹി
July 10, 2023 6:03 pm

പ്രളയത്തില്‍ ഹിമാചലില്‍ കുടുങ്ങി മലയാളി ഡോക്ടർ മാരുടെ സംഘം. കൊച്ചി കളമശേരി മെഡിക്കൽ കോളജിലെയും തൃശൂർ മെഡിക്കൽ കോളജിലെയും രണ്ട് സംഘങ്ങളാണ് പ്രളയത്തിൽ കുടുങ്ങി പോയത്. തൃശൂർ മെഡിക്കൽ കോളജിലെ പതിനെട്ടു ഡോക്ടർമാര്‍
ഹിമാചലിൽ കുടുങ്ങിയത്.കുളു ജില്ലയിലെ കിർഗംഗ പ്രദേശത്താണ് ഇവര്‍ കുടുങ്ങിയത്. സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് വിവരം. 

ജൂണ്‍ 26നാണ് തൃശൂർ മെഡിക്കൽ കോളജിൽ നിന്നുള്ള യുവ ഡോക്ടേഴ്‌സിന്റെ സംഘം വടക്കേ ഇന്ത്യയിലേക്ക് പോയത്.
റോഡ് ഗതാഗതം പുനസ്ഥാപിച്ചു കഴിഞ്ഞാൽ ഉടനടി ഇവരെ ഡൽഹിയിൽ എത്തിക്കുമെന്ന് ട്രാവൽ ഏജൻസി വ്യക്തമാക്കി.
കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നുള്ള 27 അംഗ സംഘമാണ് മണലിയിൽ കുടുങ്ങിയത്. കുടുങ്ങിപ്പോയ എല്ലാപേരും സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.

ENGLISH SUMMARY:14-year-old stu­dent sex­u­al­ly assault­ed; A team of Malay­ali doc­tors stuck in Himachal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.