21 January 2026, Wednesday

Related news

January 19, 2026
January 3, 2026
December 24, 2025
December 22, 2025
December 22, 2025
December 12, 2025
December 8, 2025
November 30, 2025
November 30, 2025
November 29, 2025

സ്ത്രീ സുരക്ഷയ്ക്ക് ഇനി 14490

Janayugom Webdesk
ന്യൂഡൽഹി
November 24, 2025 10:57 pm

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും അടിയന്തര ഘട്ടങ്ങളിൽ അതിവേഗം സഹായം ലഭ്യമാക്കാനും ദേശീയ വനിതാ കമ്മിഷൻ പുതിയ ഹെല്‍പ്പ് ലൈൻ ഷോർട്ട് കോഡ് അവതരിപ്പിച്ചു. 14490 എന്ന ടോൾ ഫ്രീ നമ്പരിലേക്ക് രാജ്യത്തെവിടെ നിന്നും സ്ത്രീകൾക്ക് സഹായത്തിനായി വിളിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സംവിധാനം സ്ത്രീ സുരക്ഷാ രംഗത്തെ സുപ്രധാന ചുവടുവയ്പായാണ് കണക്കാക്കപ്പെടുന്നത്. 

അടിയന്തര സാഹചര്യങ്ങളിൽ നീളമേറിയ നമ്പരുകൾ ഓർത്തുവെക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് 14490 എന്ന അഞ്ചക്ക ഷോർട്ട് കോഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾക്ക് പുറമെ പ്രാദേശിക ഭാഷകളിലും ആശയവിനിമയം നടത്താം. സ്ത്രീകൾക്ക് തങ്ങളുടെ സ്വന്തം ഭാഷയിൽ തന്നെ പരാതികൾ ബോധിപ്പിക്കാനും സഹായം അഭ്യർത്ഥിക്കാനും സാധിക്കും. നിലവിൽ വനിതാ കമ്മിഷൻ ഉപയോഗിക്കുന്ന 7827170170 എന്ന ഹെല്‍പ്പ് ലൈൻ നമ്പരുമായി പുതിയ ഷോർട്ട് കോഡ് ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ സാങ്കേതിക തടസങ്ങളില്ലാതെ കോൾ സേവന കേന്ദ്രത്തിലേക്ക് എത്തുന്നു.

ഗാർഹിക പീഡനം, ലൈംഗിക അതിക്രമം, സൈബർ ആക്രമണങ്ങൾ, സ്ത്രീധന പീഡനം തുടങ്ങി സ്ത്രീകൾ നേരിടുന്ന ഏത് പ്രശ്നങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടാം. വിളിക്കുന്നവർക്ക് ആവശ്യമായ നിയമപരമായ കൗൺസിലിങ്ങും മാർഗനിർദേശങ്ങളും നൽകും. അടിയന്തര ഇടപെടൽ ആവശ്യമുള്ള ഘട്ടങ്ങളിൽ പൊലീസ്, ആശുപത്രികൾ, മറ്റ് നിയമപാലക സംവിധാനങ്ങൾ എന്നിവരുമായി ഏകോപിപ്പിച്ച് വേഗത്തിൽ നടപടികൾ സ്വീകരിക്കും. ഓർമ്മിക്കാനും ഡയൽ ചെയ്യാനും എളുപ്പമുള്ള നമ്പർ അവതരിപ്പിച്ചതിലൂടെ രാജ്യത്തെ സ്ത്രീ സുരക്ഷാ പ്രവർത്തനങ്ങളുടെ വ്യാപ്തി കൂടുതൽ മെച്ചപ്പെടുത്തുകയും സഹായം തൽക്ഷണം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കമ്മിഷന്‍ പറയുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.