22 January 2026, Thursday

Related news

December 22, 2025
November 14, 2025
November 1, 2025
October 30, 2025
October 27, 2025
October 25, 2025
October 24, 2025
October 22, 2025
October 21, 2025
October 19, 2025

യുപിയില്‍ ട്രാക്ടര്‍ കുളത്തിലേക്ക്  മറിഞ്ഞ് 24 മരണം 

Janayugom Webdesk
ലഖ്നൗ
February 24, 2024 4:51 pm
ഉത്തര്‍പ്രദേശില്‍ തീര്‍ത്ഥാടകരുമായി പോയ ട്രാക്‌ടര്‍ കുളത്തിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു. ഇതില്‍ എട്ട് പേര്‍ കുട്ടികളും 13 പേര്‍ സ്‌ത്രീകളുമാണ്. പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കും.  ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കസ്‌ഗഞ്ച് ജില്ലയിലെ പട്യാലി ദരിയാവ്‌ഗഞ്ച് റോഡിലായിരുന്നു അപകടം.
ഗംഗാ സ്‌നാനത്തിന് പോയവരാണ് അപകടത്തില്‍ പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എട്ട് അടിയോളം ആഴമുള്ള കുളത്തിലേക്ക് ട്രാക്‌ടര്‍ പതിക്കുകയായിരുന്നു. രക്ഷപ്പെട്ടവരെ കാസ്ഗഞ്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും മുഖ്യമന്ത്രി ആദിത്യനാഥ് ആശ്വാസ ധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്കെല്ലാം സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Eng­lish Sum­ma­ry: 15 Includ­ing 7 Chil­dren Killed As Trac­tor Falls In UP
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.