ഉത്തരാഖണ്ഡിലെ ജയിലില്‍ പതിനഞ്ച് തടവുകാര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഹരിദ്വാറിലെ ജില്ലാ ജയിലിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക ബ്ലോക്കിലേയ്ക്ക് മാറ്റി. 1,100 തടവുകാരാണ് ഈ ജയിലില്‍ ഉള്ളത്.
ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ജയിലില്‍ തടവുകാര്‍ക്കായി പ്രത്യേക പരിശോധന സംഘടിപ്പിച്ചിരുന്നു. ഇതിലാണ് പതിനഞ്ച് പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഇവര്‍ക്ക് കൃത്യമായി ചികിത്സയും ബോധവത്ക്കരണവും നല്‍കുന്നതായി സീനിയര്‍ ജയില്‍ സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.