മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട ബസ് പാലത്തില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് 15പേര്‍ക്ക് ദാരുണാന്ത്യം. ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേററു. മരിച്ചവരില്‍ കുട്ടികളും,സ്ത്രീകളും ഉള്‍പ്പെടുന്നു. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
40 പേരുമായി ഇന്‍ഡോറിലേക്കു പുറപ്പെട്ടതായിരുന്നു ബസ്. യാത്രയ്ക്കിടെ ഖാര്‍ഗോണിലെ ദസംഗ ഗ്രാമത്തിലെ പാലത്തില്‍വെച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയതായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. നദിക്കു കുറുകെയുള്ള പാലത്തില്‍നിന്നാണ് മറിഞ്ഞത്. നദിയില്‍ വെള്ളമുണ്ടായിരുന്നില്ല.
അതേസമയം അപകടത്തില്‍പ്പെട്ട ബസ് ഡ്രൈവറെ കണ്ടെത്താനായില്ല. ഇയാള്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷവും ഗുരുതര പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മറ്റു ചെറിയ പരിക്കുള്ളവര്‍ക്ക് 25,000 രൂപയും നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
English Summary:
15 killed in Madhya Pradesh after bus overturns from bridge
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.