15 വയസ്സുള്ള പെൺകുട്ടിയിൽനിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ചാപ്പനങ്ങാടി ചേക്കത്ത് നബീർ (19) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും തമ്മില്‍ പരിചയം. 24 പവൻ സ്വർണ്ണാഭരണങ്ങളാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് ഇയാൾ
തട്ടിയെടുത്തത്. പെൺകുട്ടിയുടെ സഹോദരൻറെ ഭാര്യയുടെ ആഭരണങ്ങളാണ് പെൺകുട്ടിയിൽനിന്ന് കൈക്കലാക്കിയത്. ആഭരണം കാണാനില്ലെന്ന് കുടുംബം
പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി സുഹൃത്തായ നബീറിന് സ്വർണം കൈമാറിയ വിവരം അറിയുന്നത്. തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.