22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

കൊല്ലത്ത് 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ വിറ്റ കേസ്; ദമ്പതികൾക്കെതിരെ എസ്‍സി-എസ്ടി വകുപ്പും ചുമത്തി

Janayugom Webdesk
കൊല്ലം
August 1, 2023 6:29 pm

കൊല്ലം കുളത്തൂപ്പുഴയില്‍ 15 വയസുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകര്‍ത്തി സമൂഹമാധ്യമത്തിലൂടെ വിറ്റ സംഭവത്തില്‍ പ്രതികളായ ദമ്പതികള്‍ക്കെതിരെ എസ് സി/ എസ് ടി വകുപ്പ് ചുമത്തി. വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവർക്കെതിരെയാണ് നടപടി. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റെന്നാണ് കേസ്.

അതേസമയം, കേസന്വേഷണം പുനലൂർ ഡിവൈഎസ്പിക്ക് കൈമാറി. ഇൻസ്റ്റഗ്രാം വഴി പരിചയത്തിലായ പെണ്‍കുട്ടിയെ അടുപ്പം കാണിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു പ്രതി. വിഷ്ണുവിന്റെ ഭാര്യയുടെ അറിവോടെയായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ അടുത്താണ് പ്രതി താമസിച്ചിരുന്നത്. വിഷ്ണു പെൺകുട്ടിയെ വീട്ടിലെത്തിച്ച് ലൈം​ഗികമായി പീഡിപ്പിക്കുകയും സ്വീറ്റി മൊബൈൽ ഫോണിൽ രം​ഗങ്ങൾ ഷൂട്ട് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പിന്നീട് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ വിറ്റു. പതിനായിരം രൂപയാണ് ദൃശ്യങ്ങൾ വിറ്റതിലൂടെ ലഭിച്ചതെന്നാണ് വിഷ്ണു പൊലീസിന് നൽകിയ മൊഴി. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും. എത്ര പേർക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ച് നൽകിയെന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമം.

Eng­lish Sum­ma­ry: 15 year old girl rape case charges sc and st pre­ven­tion sec­tion against couple
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.