12 February 2026, Thursday

Related news

February 9, 2026
January 26, 2026
January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025

പീഡനത്തിനിരയായതായി വെളിപ്പെടുത്തി 15കാരി: 54 കാരൻ അറസ്റ്റില്‍

Janayugom Webdesk
മാന്നാർ/ആലപ്പുഴ
September 26, 2024 9:28 pm

ബന്ധു വീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചു കയറ്റിപീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ. മാന്നാർ വിഷവർശേരിക്കര ഇടയിലെത്തറ വീട്ടിൽ അച്യുതൻ എന്ന് വിളിക്കുന്ന പൊടിയൻ (54) നെ ആണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധു വീട്ടിലേക്ക് പോയ പെൺകുട്ടിയെ ഇയാൾവീട്ടിലേക്ക് വിളിച്ചു കയറ്റിയ ശേഷം വീട്ടിനുള്ളിൽ വച്ച് പെൺകുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂൺ മാസമാണ് സംഭവം.

കഴിഞ്ഞ ദിവസങ്ങളിൽ പെൺകുട്ടിക്ക് മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയപ്പോൾ കുട്ടിക്ക് കൗൺസിലിംഗ് നൽകാൻ ഡോക്ടർ നിർദ്ദേശിക്കുകയും അതിനെ തുടർന്ന് കൗൺസിലിംഗ് നടത്തിയ ഡോക്ടറോടാണ് കുട്ടി വിവരങ്ങൾ പറഞ്ഞത്. ഡോക്ടർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. മാന്നാർ പോലീസ് ഇൻസ്പെക്ടർ എ അനീഷ്, എസ് ഐ , ഗിരീഷ്, ഗ്രേഡ് എസ് ഐ സുദീപ്, സിപിഒ മാരായ ഹരിപ്രസാദ്, നിസാം എന്നിവർ ചേർന്ന് വീടിന്റെ പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.