5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026

യുവതിയെ പീഡിപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി, 15കാരനെതിരെ ലൈം​ഗികാതിക്രമം; ഏഴ് വർഷം കഠിന തടവ്

Janayugom Webdesk
തിരുവനന്തപുരം
March 5, 2026 7:09 pm

മനോരോഗിയായ യുവതിയെ പീഡിച്ച കേസിൽ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസില്‍ ഏഴ് വർഷം കഠിനതടവ്. മുട്ടത്തറ സ്വദേശി ജയകുമാറിനെ (65)യാണ് ശിക്ഷിച്ചത് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.

2025 ഏപ്രിൽ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം തനിച്ച് നടന്നുപോകുകയായിരുന്ന കുട്ടിയെ വഴിയരികിൽവെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. ആരോടും ഇക്കാര്യം പറയരുതെന്നും കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാൽ, കുട്ടി പ്രദേശത്തുണ്ടായിരുന്ന അച്ഛന്റെ സുഹൃത്തുക്കളോട് സംഭവം പറഞ്ഞു. തുടർന്നാണ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ, അഡ്വ. എച്ച് എ രവി ശങ്കർ തമ്പി എന്നിവർ ഹാജരായി. വഞ്ചിയൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ അലക്സ്‌ സി ആണ് കേസ് അന്വേഷിച്ചത്.

2012 മെയ് മാസത്തിൽ ഇതേ പ്രതി ഒരു കല്യാണമണ്ഡപത്തിൽ വാച്ചറായിരിക്കെ മനോരോഗിയായ യുവതിയെ പീഡിപ്പിച്ചത്. ഈ കേസിൽ ഏഴ് വർഷം ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് പതിനഞ്ചുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.