23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 14, 2024
December 13, 2024
December 12, 2024
December 11, 2024
December 10, 2024
November 29, 2024
November 26, 2024
November 22, 2024
November 21, 2024

15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് 60 വര്‍ഷം കഠിനതടവും പിഴയും

Janayugom Webdesk
അടൂർ
September 25, 2023 9:40 pm

പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിനതടവും 360000 രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടില്‍ പ്രകാശ് കുമാറി(43)നെയാണ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എ സമീര്‍ ശിക്ഷിച്ചത്.

പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി സ്മിതാ ജോണ്‍ ഹാജരായി. 2020ലാണ് കേസിനാസ്പതമായ സംഭവം. കുട്ടിയുടെ കുടുംബത്തിന് വാടകവീട് എടുത്തു നല്‍കിയതു വഴിയുള്ള പരിചയത്തില്‍, വാടക വീട്ടില്‍വെച്ചും തുടര്‍ന്ന് കുട്ടിയുടെ അമ്മ ആശുപത്രിയിലായിരുന്നപ്പോള്‍ അവിടെ വച്ചുമാണ് പീഡനം നടന്നത്. പല പ്രാവശ്യമായി കുട്ടിയെ ക്രൂരപീഡനത്തിന് പ്രതി ഇരയാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രതി പിഴ അടക്കാത്ത പക്ഷം മൂന്ന് വര്‍ഷവും എട്ടുമാസവും കൂടി അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കെട്ടിവെയ്ക്കുന്ന തുക ഇരയ്ക്കു നല്‍കണമെന്ന് വിധിന്യായത്തില്‍ നിര്‍ദേശിക്കുകയും ചെയ്തു. അടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന യു ബിജുവായിരുന്നു കേസ് അന്വേഷിച്ചത്.

Eng­lish Summary:15-year-old sub­ject­ed to unnat­ur­al tor­ture; Accused gets 60 years rig­or­ous impris­on­ment and fine

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.