31 December 2025, Wednesday

Related news

December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025

158 കോടി രൂപ കുടിശിക; ബൈജൂസിനെതിരെ നോട്ടീസ് അയച്ച് ബിസിസിഐ

Janayugom Webdesk
ന്യൂഡല്‍ഹി
December 5, 2023 7:21 pm

ബൈജൂസ് ലേണിങ് ആപ്പിന് നോട്ടീസ് അയച്ച് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സറായിരുന്ന കാലത്തെ 158 കോടി രൂപ കുടിശിക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ബിസിസിഐ നോട്ടീസ് അയച്ചത്. മറുപടി നൽകുന്നതിന് രണ്ടാഴ്ചത്തെ സമയമാണ് ബിസിസിഐ നൽകിയിരിക്കുന്നത്. സെപ്റ്റംബർ എട്ടിനാണ് ബിസിസിഐ കേസ് ഫയൽ ചെയ്തത്.

ഡിസംബര്‍ 22ന് ട്രൈബ്യൂണല്‍ ഹര്‍ജി വീണ്ടും പരിഗണിക്കും. ബൈജൂസ് നല്‍കുന്ന മറുപടിക്കെതിരെ എന്തെങ്കിലും ബോധിപ്പിക്കാന്‍ ഉണ്ടെങ്കില്‍ അതിന് അവസരം നല്‍കി തുടര്‍ന്ന് ബിസിസിഐയ്ക്കും ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ഹര്‍ജി പരിഗണിക്കുക. 

സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 158 കോടി രൂപ നല്‍കുന്നതില്‍ വീഴ്ച വരുത്തി എന്ന് കാണിച്ചാണ് ബൈജൂസിനെതിരെ ബിസിസിഐ എന്‍സിഎല്‍ടിയെ സമീപിച്ചത്. കായിക രംഗത്ത് ബിസിസിഐ, ഐസിസി, ഫിഫ സംഘടനകളുമായി ബൈജൂസിന് ബ്രാൻഡിങ് പാർട്ണര്‍ഷിപ്പുകൾ ഉണ്ടായിരുന്നു. ഇതൊന്നും പുതുക്കാൻ താൽപര്യമില്ലെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു.

Eng­lish Summary:158 crore dues; BCCI sent notice against byju’s
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.