
മെക്സിക്കോയിലെ കാൻകൂണിനടുത്തുള്ള രഹസ്യ സെമിത്തേരിയിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തി. കാൻകൂണിന് 26 മൈൽ (42 കിലോമീറ്റർ) പടിഞ്ഞാറ് ലിയോണ വികാരിയോ പട്ടണത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ പ്രദേശങ്ങളില്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സിമന്റും കുമ്മായവും കൊണ്ട് പൊതിഞ്ഞ പത്ത് വ്യത്യസ്ത സ്ഥലങ്ങളിലായാണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മെക്സിക്കോയിൽ 1,33,000ത്തിലധികം ആളുകളെ കാണാതായതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അവരിൽ ഭൂരിഭാഗവും കഴിഞ്ഞ രണ്ട് ദശകങ്ങൾക്കുള്ളിൽ അപ്രത്യക്ഷരായവരാണ്. ജാലിസ്കോ, മൈക്കോവാന്‍, തമൗലിപാസ്, വെരാക്രൂസ് തുടങ്ങിയ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ശ്മശാനങ്ങൾ കണ്ടെത്തുന്നത് സാധാരണമാണ്, എന്നാൽ ടൂറിസത്തിന് പേരുകേട്ട സംസ്ഥാനമായ ക്വിന്റാന റൂവിൽ ഇത് അസാധാരണ സംഭവമാണ്. മയക്കുമരുന്ന് വില്പനയുടെയുടേയും കുടിയേറ്റക്കാരുടെ നിയമവിരുദ്ധ പ്രവേശനത്തിന്റെയും പ്രധാന കേന്ദ്രമായതിനാല്‍ ഈ മേഖലയില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ പതിവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.