31 December 2025, Wednesday

Related news

December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025

ഓടുന്ന ട്രെയിനിൽ 16കാരന്റെ കവർച്ചാശ്രമം; തടുക്കുന്നതിനിടെ വീണ യുവാവ് കാൽപ്പാദം നഷ്ടമായി

Janayugom Webdesk
താനെ
August 4, 2025 9:05 am

കവർച്ചാശ്രമം തടുക്കുന്നതിനിടെ ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് വീണ യുവാവിന് കാല്‍പ്പാദം നഷ്ടമായി. 26 വയസുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച താനെയിൽ വെച്ച് കവർച്ചാ ശ്രമത്തിനിടെയാണ് സംഭവം. അക്രമിയായ 16 വയസുകാരൻ, ഗുരുതരമായി പരിക്കേറ്റ യുവാവിനെ വടികൊണ്ട് ക്രൂരമായി മർദിച്ച ശേഷം മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.

കല്യാണിലെ ഷഹാദ്, അംബിവ്‌ലി സ്റ്റേഷനുകൾക്കിടയിൽ തപോവൻ എക്സ്പ്രസിലാണ് സംഭവം. നാസിക്കിൽ നിന്നുള്ള താമസക്കാരനായ ഗൗരച് രാംദാസ് നിക്കം തീവണ്ടിയിൽ യാത്ര ചെയ്യവേയാണ് പ്രതി ഇദ്ദേഹത്തിന്‍റെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗൗരച് ഓടുന്ന തീവണ്ടിയിൽ നിന്ന് വീഴുകയും, അദ്ദേഹത്തിന്‍റെ ഇടത് കാൽ ചക്രങ്ങൾക്കടിയിൽപ്പെടുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ രണ്ട് കാലുകൾക്കും ഗുരുതരമായ പരിക്കേറ്റിരിക്കുന്നത് കാണാം. ഇടത് കാൽ പൂർണ്ണമായും ഞെരിഞ്ഞമർന്ന നിലയിലായിരുന്നു. ഗുരുതരമായ പരിക്കുകൾ വരുത്തിയ ശേഷവും അക്രമി ഉടൻതന്നെ ഓടിപ്പോയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.