23 January 2026, Friday

ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ 16കാരിക്ക് ദാരുണാന്ത്യം

Janayugom Webdesk
February 5, 2023 2:30 pm

ഡോൾഫിനുകളുടെ സമീപം നീന്താൻ നദിയിൽ ഇറങ്ങിയ 16കാരി സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ നോർത്ത് ഫ്രീമാന്റിലിലെ പെർത്തിന്റെ വിദൂര പ്രദേശത്താണ് സംഭവം. ഡോൾഫിനുകൾക്ക് സമീപത്തായി നീന്താൻ ഇറങ്ങിയ കുട്ടിയെ സ്രാവ് ആക്രമിക്കുകയായിരുന്നു. എന്നാൽ, ഏത് ഇനത്തിൽ പെട്ട സ്രാവാണ് കുട്ടിയെ ആക്രമിച്ചത് എന്നത് വ്യക്തമല്ല.

ഇവിടെ ഡോൾഫിനുകളുടെ കൂട്ടത്തെ കാണാറുണ്ട്. അതിന് സമീപം നീന്താനായിരിക്കാം കുട്ടി ചാടിയത് എന്നാണ് കരുതുന്നത്. പെൺകുട്ടിയെ രക്ഷിച്ച് കരയിലെത്തിക്കാൻ ശ്രമിച്ചു എങ്കിലും സാധിച്ചില്ല. പെൺകുട്ടി നദിക്കരയിൽ സുഹൃത്തുക്കൾക്കൊപ്പമാണ് ഉണ്ടായിരുന്നത് എന്നും പൊലീസ് പത്രസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തെത്തുടർന്ന്, നോർത്ത് ഫ്രീമാന്റിലിലെ സ്വാൻ നദിയുടെ അടുത്ത് കഴിയുന്ന ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry: 16-Year-Old Girl Killed By Shark Dur­ing Swim With Dol­phins in Australia
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.