മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ 16 കാരി കാറില്‍ വച്ച് ബലാത്സംഘത്തിനിരയായി. 3 പ്രതികളില്‍ രണ്ട് പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു. പ്രധാനപ്രതിയായ ഷാജാപുര്‍ സ്വദേശിയുമായി പെണ്‍കുട്ടി ഒരു വിവാഹ ചടങ്ങിനിടെ ബന്ധപ്പെട്ടിരുന്നുവെന്നും മറ്റ് രണ്ട് പേരുമായി ഫോണിലൂടെ ബന്ധം പുലര്‍ത്തുകയും കഴിഞ്ഞ 5 മാസത്തിനിടെ രണ്ട് മൂന്ന് തവണ പരസ്പരം കണ്ട്മുട്ടുകയും ചെയ്തിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് പ്രദീപ് ശര്‍മ പറഞ്ഞു.
”കഴിഞ്ഞ വെള്ളിയാഴ്ച പ്രതി വിളിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി അയാളുടെ കാറില്‍ പോയി. എന്നാല്‍ പിന്നീട് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അവള്‍ ഞങ്ങളോട് പറഞ്ഞു. തുടര്‍ന്ന് പ്രതിയെ തന്റെ രണ്ട് കൂട്ടാളികള്‍ക്കൊപ്പം അറസ്റ്റ് ചെയ്യുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ ശാരീരിക മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. പെണ്‍കുട്ടി കോടതിയില്‍ രേഖപ്പെടുത്തുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുക്കും തുടര്‍ നടപടികളെന്നും” അദ്ദേഹം പറഞ്ഞു.
” പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൂീഡനത്തിനിരയാക്കിയ ക്രൂരമായ സംഭവമാണ് മുഖ്യമന്ത്രിയുടെ നാട്ടില്‍ ഉണ്ടായത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജിന് പുറത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. സംസ്ഥാനം മാത്രമല്ല, സ്വന്തം നഗരം പോലും സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും” മോഹന്‍ യാദവ് സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് മധ്യപ്രദേശ് കോണ്‍ഗ്രസ്സ് എക്സില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.