ഇടുക്കിയില്‍ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥി പ്രസവിച്ചു. ഇന്ന് രാവിലെ കുമളിയിൽ സ്വന്തം വീട്ടിൽ വെച്ചായിരുന്നു പെണ്‍കുട്ടി പ്രസവിച്ചത്. കുട്ടി ഗർഭിണി ആയിരുന്ന വിവരം വീട്ടുകാർക്കോ സ്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നു എന്നാണ് റിപോർട്ടുകൾ. കുട്ടി പ്രസവിക്കുമ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത് എന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഈ പെൺകുട്ടിയുടെ മൊഴി മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇരുവരും സ്നേഹത്തിലായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നല്‍കിയത്. ചൈൽഡ് വെൽഫെയറും ഇതുമായി ബന്ധപ്പെട്ട അന്വേഷം ആരംഭിക്കും.
English Summary;16-year-old student gives birth in Idukki; Searching for classmate
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.