4 March 2026, Wednesday

Related news

March 4, 2026
February 27, 2026
February 25, 2026
February 24, 2026
February 23, 2026
February 23, 2026
February 22, 2026
February 22, 2026
February 21, 2026
February 20, 2026

കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍

Janayugom Webdesk
കൽപ്പറ്റ
April 12, 2025 4:28 pm

കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഓമന ഹൈക്കോടതിയെ സമീപിച്ചു. പ്രതിസ്ഥാനത്തുള്ള പൊലീസ് തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ആണ് ഹർജിയിൽ പറയുന്നത്. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ഹർജി മെയ് 27 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

ഗോകുൽ ജീവനൊടുക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ഗോകുലിനേയും ഒപ്പം പെൺസുഹൃത്തിനേയും കാണാതെയാവുന്നത്. ഇതേ തുടർന്ന് അന്വേഷണത്തിനിടെ മാർച്ച് 31 ന് വൈകിട്ടോടെ ഇരുവരെയും പൊലീസ് കണ്ടെത്തി. തുടർന്ന് ഇവരെ കൽപ്പറ്റയിലെത്തിച്ച ശേഷം പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിടുകയും ഗോകുലിനെ പൊലീസ് സ്റ്റേഷനിൽ തന്നെ നിർത്തുകയുമായിരുന്നു. അതിനിടെ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പോയ ഗോകുലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് പൊലീസുകാർ പരിശോധിച്ചപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.