17 വയസുകാരനെ സിമ്മിങ് പൂളിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. ഇതോടെ അന്വേഷണം ശക്തമാക്കി പൊലീസ് .
കാക്കനാട് തൃക്കാക്കര ഭാരത് മാതാ കോളജിനു സമീപത്തെ ഫ്ലാറ്റ് സമുച്ചയത്തിനുള്ളിലെ സ്വിമ്മിങ് പൂളിലാണ് പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടത്. ഇതേ ഫ്ലാറ്റ് സമുച്ചയത്തിലെ നാലാം നിലയിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്.
രാത്രി 12നു ശേഷം മരണം നടന്നതെന്നാണ് നിഗമനം. ഫ്ലാറ്റിൽ നിന്ന് വീണതാണോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പിന്നീട് കളമശേരി മെഡിക്കൽ കോളജില്‍ പോസ്റ്റ്‌മാർട്ടം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.