ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി കടത്തികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം ഈരാറ്റുപേട്ട മഹാത്മാ കോളനിയിൽ നെല്ലിക്കുന്നിൽ വീട്ടിൽ ശ്രീകാന്ത് (27) ആണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് അഞ്ചൽ സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലന്നു കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നല്‍കിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനോടുവിൽ ഈരാറ്റുപേട്ടയിൽ നിന്നും ഇരുവരെയും കണ്ടെത്തുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. തുടർന്നു ശ്രീകാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊക്സോ കുട്ടികൾക്കെതിരെയുള്ള അതിക്രമം, പീഡന ശ്രമം ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ ഹരീഷ്, എസ്ഐ പ്രജീഷ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.