
17000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിനായി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ഇന്ന് എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ .അനില്‍ അംബാനിയുമായി ബന്ധമുള്ള കമ്പനികളില്‍ ഇഡി കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തുകയും നിരവധി രേഖകളും ഉപകരണങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് 1‑നാണ് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന് അന്വേഷണ ഏജന്‍സി സമന്‍സ് അയച്ചത്.
അനില്‍ അംബാനിയുടെ കമ്പനികള്‍ക്ക് അനുവദിച്ച വായ്പകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇഡി ബാങ്കുകള്‍ക്ക് കത്തെഴുതിയിട്ടുള്ളതായാണ് വിവരം. പ്രാഥമിക അന്വേഷണത്തില്‍ യെസ് ബാങ്കില്‍ നിന്ന് 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഏകദേശം 3,000 കോടി രൂപയുടെ അനധികൃത വായ്പ വഴിമാറ്റിയതായി കണ്ടെത്തിയിരുന്നു.
പിന്നീടുള്ള അന്വേഷണത്തില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് 14,000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായും ഇഡി കണ്ടെത്തി. ജൂലായ് 24 മുതലാണ് റെയ്ഡുകള്‍ ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരം നടത്തിയ റെയ്ഡുകള്‍ ഡല്‍ഹിയിലും മുംബൈയിലുമായിട്ടാണ് പ്രധാനമായും നടന്നത്. 50 കമ്പനികളുടെയും 25 വ്യക്തികളുടെയും സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. 25-ലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.