6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 3, 2025
December 3, 2025
December 1, 2025
November 30, 2025

മെക്സിക്കോയില്‍ ബസ് മറിഞ്ഞ് 18 പേര്‍ മരിച്ചു; 33 പേര്‍ക്ക് പരിക്ക്

Janayugom Webdesk
മെക്സിക്കോ
May 1, 2023 11:57 am

പടിഞ്ഞാറന്‍ മെക്സിക്കോയില്‍ ബസ് മലഞ്ചെരിവില്‍ നിന്ന് വീണ് 18 പേര്‍ മരിക്കുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാന തലസ്ഥാനമായ ടെപിക്കിനെയും വിനോദസഞ്ചാര കേന്ദ്രമായ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയെയും ബന്ധിപ്പിക്കുന്ന ഹൈവേയില്‍ ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. വാഹനം ഏകദേശം 15 മീറ്റര്‍ (49.21 അടി) താഴ്വരയില്‍ വീണാണ് അപകടമുണ്ടായത്.

ഇരകള്‍ക്ക് അടിയന്തര ശ്രദ്ധ നല്‍കുന്നതിന് വിവിധ ഫെഡറല്‍, സംസ്ഥാന അധികാരികളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചുവെന്ന് പ്രോസിക്യൂട്ടറുടെ ഓഫീസ് ട്വിറ്ററില്‍ പങ്കിട്ട പ്രസ്താവനയില്‍ പറഞ്ഞു. 11 സ്ത്രീകളും ഏഴ് പുരുഷന്മാരുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത 11 പേരെ വൈദ്യസഹായത്തിനായി ആശുപത്രികളിലേക്ക് മാറ്റി.

Eng­lish Summary;18 dead after bus over­turns in Mex­i­co; 33 peo­ple were injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.