
വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് 18.99 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിനി പ്രേമിക ഛേത്രിയെയാണ്(23) സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ മറ്റൊരു ബംഗാൾ സ്വദേശിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കുമളി ചക്കുപള്ളം സ്വദേശിയിൽനിന്ന് വിവിധ സർട്ടിഫിക്കേഷൻ ചാർജുകൾക്കാണെന്നുപറഞ്ഞാണ് പണം കൈപ്പറ്റിയത്. തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.