
സംസ്ഥാനത്തെ ഏക പട്ടികവർഗ ഗ്രാമപഞ്ചായത്തായ ഇടുക്കിയിലെ ഇടമലക്കുടിയിൽ ഈ പൊതുതെരഞ്ഞെടുപ്പിലുള്ളത് ആകെ 1803 വോട്ടർമാരും 41 സ്ഥാനാർത്ഥികളും. ഡീലിമിറ്റേഷന് ശേഷം രൂപീകരിച്ച കവക്കാട്ടുകുടി വാർഡ് കൂടി ചേർത്ത് ആകെ 14 വാർഡുകളാണ് ഇടമലക്കുടി പഞ്ചായത്തിലുള്ളത്. 14 വാർഡുകളും പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ്. 893 സ്ത്രീ വോട്ടർമാരും 910 പുരുഷ വോട്ടർമാരുമാണുള്ളത്. മത്സരരംഗത്ത് 20 സ്ത്രീകളും 21 പുരുഷന്മാരും ഉണ്ട്. മീൻകുത്തികുടി, നൂറാടികുടി, പരപ്പയാർകുടി, തെക്കേ ഇഡലിപ്പാറകുടി, സൊസൈറ്റികുടി, അമ്പലപ്പടികുടി, കവക്കാട്ടുകുടി എന്നീ വാർഡുകൾ വനിതാ സംവരണമാണ്. 14 പോളിങ് ബൂത്തുകളിലേയ്ക്കും കൂടി ഏകദേശം 56 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. മൂന്നാർ ഗ്രാമപഞ്ചായത്തിലെ ഒരു വാർഡാണ് 2010ൽ ഇടമലക്കുടി ഗ്രാമപഞ്ചായത്തായി രൂപീകരിച്ചത്. 2010 മുതൽ ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കിലോമീറ്ററുകളോളം നടന്നുവേണം പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർക്ക് പോളിങ് സ്റ്റേഷനുകളിലെത്താൻ. ഇടമലക്കുടിയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഏഴ് സെക്ടറൽ അസിസ്റ്റന്റുമാരെ നിയോഗിക്കും. സുഗമവും സുരക്ഷിതവുമായ വോട്ടെടുപ്പിന് പോളിങ് ബൂത്തിൽ താല്കാലിക ഫെൻസിങ്, വനംവകുപ്പിലെ ആർആർ ടിയുടെ സേവനം എന്നിവ ഉറപ്പുവരുത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.