19 December 2024, Thursday
KSFE Galaxy Chits Banner 2

തദ്ദേശ സ്ഥാപനങ്ങൾക്ക് 1851 കോടി കൂടി അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 23, 2024 8:28 am

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം അവസാന ഗഡുവും അനുവദിച്ചു. 1851 കോടി രൂപയാണ് അനുവദിച്ചത്. ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ ഈ വർഷത്തെ പദ്ധതി വിഹിതം പൂർണമായും കൈമാറി. ഗ്രാമപഞ്ചായത്തുകൾക്ക് 971 കോടി രൂപയാണ് അവസാന ഗഡുവായി ലഭിച്ചത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് 239 കോടി രൂപ വീതവും മുൻസിപ്പാലിറ്റികൾക്ക് 188 കോടിയും കോർപറേഷനുകൾക്ക് 214 കോടിയുമാണ് ഇപ്പോൾ അനുവദിച്ചത്. 

Eng­lish Summary:1,851 crores have been allo­cat­ed to local bodies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.