23 November 2024, Saturday
KSFE Galaxy Chits Banner 2

നാല് വര്‍ഷത്തിനിടെ ദളിതർക്കെതിരെ 1,89,945 അതിക്രമങ്ങൾ

Janayugom Webdesk
ന്യൂഡല്‍ഹി
December 8, 2022 11:20 pm

കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്തുടനീളം ദളിതർക്കെതിരെയുള്ള 1,89,945 അതിക്രമങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. 2021ൽ 50,900 കേസുകൾ രജിസ്റ്റർ ചെയ്തു.
രജിസ്റ്റർ ചെയ്ത 1,89,945 കേസുകളിൽ 42,292 കേസുകളിൽ വിചാരണ പൂർത്തിയായതായും 14,321 പേര്‍ ശിക്ഷിക്കപ്പെട്ടതായും കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചു. 

സ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ലോക്‌സഭയിലെ ചോദ്യത്തിന്, 2018–2021 കാലയളവിൽ 35,220 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നായിരുന്നു മറുപടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 56 കേസുകളാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്തതെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പാർട്ടി തിരിച്ചുള്ള എണ്ണത്തിനു പകരം എംഎൽഎമാരും എംപിമാരും ഉൾപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ പേരുകൾ മാത്രമാണ് മറുപടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: 1,89,945 atroc­i­ties against Dal­its in four years

You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.