കാലിഫോർണിയയിൽ രൂക്ഷമായ കൊടുങ്കാറ്റില്‍ 19 പേര്‍ മരിച്ചു. കൊടുങ്കാറ്റിനുപുറമെ മഞ്ഞ് വീഴ്ചയും ജനജീവിതം ദുസ്സഹമാക്കി. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ ഏകദേശം 26,000 ആളുകളെ ദുരന്തബാധിത പ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചു. കൊടുങ്കാറ്റ് ഏറ്റവും കൂടുതൽ ബാധിച്ചത് സലീനാസ് താഴ്വരെയെയാണ്.
അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് കൊടുങ്കാറ്റുകൾ കൂടി കാലിഫോർണിയയിലും പസഫിക് നോർത്ത് വെസ്റ്റിലും വീശീയടിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള നിരവധി പ്രകൃതി ദുരന്തങ്ങള്‍ സംസ്ഥാനത്ത് ബാധിച്ചു.
English Summary: 19 dead in storms in California; 20,000 people were evacuated
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.