23 December 2024, Monday
KSFE Galaxy Chits Banner 2

ഡൽഹി-സഹർസ ട്രെയിനിന് തീപിടിച്ച് 19 പേർക്ക് പരിക്കേറ്റു

Janayugom Webdesk
ലഖ്നൗ
November 16, 2023 10:59 am

രാജ്യത്ത് വീണ്ടും ട്രെയിനില്‍ തീപിടിത്തം. ഉത്തർപ്രദേശിലെ ഇറ്റാവയിൽ വ്യാഴാഴ്ച പുലർച്ചെയാണ് ഡൽഹി-സഹർസ വൈശാലി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന്റെ കോച്ചില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 19 യാത്രക്കാർക്ക് പരിക്കേറ്റു. തീപിടിച്ച ഉടൻ നിരവധി യാത്രക്കാർ ട്രെയിനിൽ നിന്ന് ചാടി. സ്രോതസ്സുകൾ പ്രകാരം ട്രെയിനിൽ അതിന്റെ ശേഷിയേക്കാൾ കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നു.

ശ്വാസതടസ്സം നേരിട്ട പതിനൊന്ന് പേരെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. പൊള്ളലേറ്റ ബാക്കിയുള്ള എട്ട് പേരെ ചെറിയ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡൽഹിയിൽ നിന്ന് ബീഹാറിലെ സഹർസയിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ പാൻട്രി കാറിന് സമീപമുള്ള എസ് 6 കോച്ചിൽ പുലർച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായതെന്ന് റെയിൽവേ സിഒ ഉദയ് ശങ്കർ പറഞ്ഞു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് അറിവായിട്ടില്ല.

ഇറ്റാവയിൽ ട്രെയിനിൽ തീപിടിത്തവുമായി ബന്ധപ്പെട്ട രണ്ടാമത്തെ സംഭവമാണിത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസിലാകുന്നതായി സീനിയർ പോലീസ് സൂപ്രണ്ട് , ഇറ്റാവ പറഞ്ഞു.

Eng­lish Sum­ma­ry: 19 injured in Del­hi-Saharsa train fire

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.