
പശ്ചിമേഷ്യയിൽ അശാന്തത വിതച്ച് യുഎസ് ആക്രമണങ്ങൾക്ക് തുടക്കമിട്ടപ്പോൾ അതിന് പിന്നിൽ ആത്മവിശ്വാസത്തിന്റെ കരുത്തുമുണ്ട്. നിരവധി പശ്ചിമേഷ്യൻ രാജ്യങ്ങളിലായി സ്ഥിരം സൈനിക താവളങ്ങളുള്ള യുസിന് ഇവിടങ്ങളിലായി 50,000 ത്തോളം സൈനികരുമുണ്ട്. യുഎഇ, സൗദി അറേബ്യ, ഇറാഖ്, ബഹ്റൈൻ, ഈജിപ്ത്, ജോർദാൻ, കുവൈത്ത്, ഖത്തർ എന്നീ പശ്ചിമേഷ്യൻ രാജ്യങ്ങളിലാണ് യുസിന് സ്ഥിരം സൈനിക കേന്ദ്രങ്ങൾ ഉള്ളത്. കൂടാതെ ഇവിടുത്തെ പല കേന്ദ്രങ്ങളിലും മുങ്ങി കപ്പലുകളും മിസൈൽവേധക്കപ്പലുകളും പോർ വിമാനങ്ങളുമുണ്ട്.
യുഎഇയിൽ 3500, ഇറാഖിൽ 2,500, മനാമയിൽ 9000 സൈനികരുണ്ട്. ബഹ്റിനിലെ മനാമയിൽ 9000, കുവൈത്തിൽ 13,500, ഖത്തർ അൽ ഉദൈദ് എയർബേസിൽ 10,000 യുഎസ് സൈനികരും ഏത് അക്രമണത്തിനുമൊരുങ്ങി രംഗത്തുണ്ട്. യുഎസ് ഇറാനിൽ ആക്രമണം നടത്തിയപ്പോൾ പശ്ചിമേഷ്യയിലെ സൈനികരോട് ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. ഇറാന്റെ മറുപടി എന്താകുമെന്നാണ് ലോകരാജ്യങ്ങൾ നിരീക്ഷിക്കുന്നത്. തങ്ങളെ ആക്രമിച്ചാൽ യുഎസ് താവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് സുരക്ഷയ്ക്ക് ഇതു ഭീഷണിയാണ്. യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂത്തികൾ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.