ബ്രസീലിയൻ ബോഡിബിൽഡർ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പത്തൊമ്പതുകാരനായ മതിയുസ് പാവ്ലക് ഞായറാഴ്ച അന്തരിച്ചത്. അമിതവണ്ണമുണ്ടായിരുന്ന മതിയുസിന്റെ വണ്ണംകുറയ്ക്കൽ യാത്ര സാമൂഹികമാധ്യമങ്ങളിലേറെ വൈറലായിരുന്നു. അഞ്ചുവർഷം കൊണ്ടാണ് മതിയുസ് അതിശയിപ്പിക്കുന്ന രൂപമാറ്റം നടത്തി ബോഡിബിൽഡറായി മാറിയത്.
2019 മുതൽ തന്റെ ബോഡിബിൽഡിങ് യാത്രയേക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ നിരന്തരം പങ്കുവെക്കുകയും ചെയ്തിരുന്നു. പ്രാദേശികമായി സംഘടിപ്പിച്ച ബോഡിബിൽഡിങ് മത്സരങ്ങളിലും വിജയം നേടിയിരുന്നു.
അമിതവണ്ണത്തിന് പരിഹാരമായി വർക്കൗട്ട് തുടങ്ങിയയാളാണ് മതിയുസ് എന്ന് മുൻ ട്രെയിനറായ ലൂകാസ് ചെഗാറ്റി പറഞ്ഞു. 2022‑ൽ തങ്ങൾ കണ്ടുമുട്ടുമ്പോൾ പരിശീലനം കൂടുതൽ മെച്ചപ്പെടുത്തുകയും ചാമ്പ്യനായി വളർത്തുന്ന തലത്തിലേക്ക് എത്തുകയും ചെയ്തുവെന്ന് ലൂകാസ് പറയുന്നു. ബോഡിബിൽഡിങ്ങിന്റെ ഭാഗമായി
മതിയുസ് സ്റ്റിറോയ്ഡുകൾ അമിതമായി ഉപയോഗിച്ചതാണോ മരണകാരണമെന്നും സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.