23 January 2026, Friday

Related news

January 5, 2026
December 30, 2025
December 21, 2025
December 1, 2025
November 29, 2025
November 21, 2025
November 13, 2025
November 11, 2025
November 7, 2025
November 5, 2025

അജ്ഞാത നമ്പറിൽ നിന്നുള്ള വിവാഹ ക്ഷണക്കത്ത് തുറന്ന സർക്കാർ ജീവനക്കാരന് നഷ്ടമായത് 1,90,000 രൂപ

Janayugom Webdesk
മുംബൈ
August 23, 2025 6:12 pm

അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന വാട്സ് ആപ്പ് സന്ദേശങ്ങൾ തുറക്കും മുൻപ് വളരെയേറെ ശ്രദ്ധിക്കണം. ഒരു വിവാഹ ക്ഷണക്കത്ത് തുറന്ന സർക്കാർ ജീവനക്കാരന് നഷ്ടമായത് 1,90,000 രൂപയാണ്. ഒരു അജ്ഞാത നമ്പറിൽ നിന്നാണ് സന്ദേശം വന്നത്.

“വിവാഹത്തിന് തീർച്ചയായും വരണം. 30-08-2025. സ്നേഹമാണ് സന്തോഷത്തിലേക്കുള്ള വാതിൽ തുറക്കുന്ന താക്കോൽ”- എന്നായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്. ഇതിന് താഴെയായി പിഡിഎഫ് ഫയലെന്ന് തോന്നിപ്പിക്കുന്ന ഒരു വിവാഹ ക്ഷണക്കത്ത് ഉണ്ടായിരുന്നു. ഈ ഫയൽ ഓപ്പണ്‍ ചെയ്തതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലക്കാരനായ സർക്കാർ ജീവനക്കാരന് 1,90,000 രൂപ നഷ്ടമായത്.

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന അജ്ഞാതൻ അയച്ചത്, ഫോണിൽ നുഴഞ്ഞുകയറി വിവരങ്ങൾ മോഷ്ടിക്കുന്ന ഒരു ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പാക്കേജ് (എപികെ) ഫയൽ ആയിരുന്നു. തുടർന്ന് ഫോണിലെ വിവരങ്ങൾ ചോർത്തിയാണ് 1,90,000 രൂപ കവർന്നെടുത്തത്. സംഭവത്തിൽ ഹിംഗോലി പൊലീസ് സ്റ്റേഷനിലും സൈബർ സെൽ വിഭാഗത്തിലും കേസ് രജിസ്റ്റർ ചെയ്തു. അപരിചിതരായ ആളുകൾ അയക്കുന്ന ഫയലുകൾ, പ്രത്യേകിച്ച് എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് ഇടയ്ക്കിടെ മുന്നറിയിപ്പ് നൽകാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.