22 December 2025, Monday

Related news

December 18, 2025
November 7, 2025
October 31, 2025
October 22, 2025
October 10, 2025
October 6, 2025
September 22, 2025
September 13, 2025
July 18, 2025
July 2, 2025

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1905 കോടികൂടി അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം 
April 17, 2024 10:22 pm

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പദ്ധതി അടങ്കലിൽ ആദ്യ ഗഡു അനുവദിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1905 കോടി രൂപയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 1000 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്കും, ജില്ലാ പഞ്ചായത്തുകൾക്കും 245 കോടി വീതവും, മുൻസിപ്പാലിറ്റികൾക്ക്‌ 193 കോടിയും, കോർപറേഷനുകൾക്ക്‌ 222 കോടി രൂപയുമാണ്‌ ലഭിക്കുക. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മെയിന്റനൻസ്‌ ഗ്രാന്റിന്റെ ആദ്യ ഗഡു 1377 കോടി രൂപയും കഴിഞ്ഞ ആഴ്‌ചയിൽ അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും സാമ്പത്തിക വർഷത്തിൽ ആദ്യമാസത്തിൽ തന്നെ 3282 കോടി രൂപയാണ്‌ ലഭ്യമാക്കിയത്‌. റോഡുകൾ, സ്‌കൂളുകൾ, ആശുപത്രികൾ ഉൾപ്പെടെയുള്ളവയുടെ അറ്റകുറ്റപണികൾ മുതൽ വാർഷിക പദ്ധതി പ്രവർത്തനങ്ങൾവരെ ആദ്യമാസംതന്നെ ആരംഭിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കഴിയും. 

Eng­lish Sum­ma­ry: 1905 crores have been allo­cat­ed to the local bodies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.