13 January 2026, Tuesday

Related news

January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 9, 2026
January 9, 2026
January 9, 2026

ജനൽ കട്ടള വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Janayugom Webdesk
അടൂര്‍
January 11, 2026 5:57 pm

അടൂരിൽ വീടുപണിക്കായി വെച്ചിരുന്ന ജനൽ കട്ടള വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാർ‑ആര്യ ദമ്പതികളുടെ മകൻ ദ്രുപത് തനൂജ് (7) ആണ് മരിച്ചത്. ഓമല്ലൂർ കെ.വി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ദ്രുപതിന്റെ ദേഹത്തേക്ക് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ജനൽ കട്ടള മറിഞ്ഞുവീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടൂർ ബൈപ്പാസിൽ ‘സ്‌കൈലൈൻ’ എന്ന സ്ഥാപനം നടത്തുന്ന തനൂജ് കുമാറിന്റെ മകനാണ് ദ്രുപത്. കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം വൈകിട്ടോടെ വീട്ടിലെത്തിച്ചു. അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി അദ്വൈത് സഹോദരനാണ്. സംസ്കാരം നാളെ നടക്കും.

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.