ഹൈവേ നിർമ്മിക്കാനായി വീട് ഒഴിയുന്നതിന് 2 കോടി വേണ്ടെന്നു വെച്ചതോടെ മുത്തച്ഛന്റെയും കൊച്ചുമകന്റെയും ജീവിതം പെരുവഴിയിൽ .
ചൈനയിലെ ജിൻസിയിലുള്ള ഹുവാങ് പിങ്ങിനാണ് ശാഠ്യം മൂലം പുലിവാല് പിടിച്ചത്. ഹൈവേ നിർമ്മിക്കുന്നതിന് വീട് ഒഴിയുന്നതിന് 2 കോടി നഷ്ടപരിഹാരമായി അധികൃതർ നൽകാൻ തയ്യാറായെങ്കിലും പിങ്ങിന്റെ വാശി മൂലം അത് സ്വീകരിച്ചില്ല. ഇതോടെ റോഡ് നിർമ്മാണവുമായി അധികൃതർ മുന്നോട്ട് പോയതോടെ
ഒത്തുതീർപ്പ് ശ്രമങ്ങളും പാളി.
ഒടുവിൽ വീട് സ്ഥിതിചെയ്യുന്ന ഭാഗത്തെ ഒഴിവാക്കി ഉദ്യോഗസ്ഥർ ഹൈവേ നിർമ്മിക്കുകയായിരുന്നു . ഇതോടെ നിർമാണ പ്രവർത്തനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും പൊടിപടലവും മൂലം പകൽ സമയങ്ങളിൽ 11 വയസ്സുകാരനായ ചെറുമകനുമായി മാറിനിൽക്കേണ്ട അവസ്ഥയിലായി ഹുവാങ്ങ്. ഹൈവേ തുറന്നുകഴിഞ്ഞാൽ തന്റെ വീട്ടിൽ എങ്ങനെ താമസിക്കുമെന്ന് ഭയപ്പെടുന്ന ഹുവാങ് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.