22 January 2026, Thursday

Related news

January 21, 2026
January 14, 2026
January 12, 2026
January 11, 2026
January 5, 2026
January 1, 2026
December 30, 2025
December 29, 2025
December 25, 2025
December 25, 2025

മുംബൈയിൽ ബഹുനില കെട്ടിടത്തിനു തീപിടിച്ചു; രണ്ടു പേർ മരിച്ചു

Janayugom Webdesk
മുംബൈ
October 23, 2023 6:55 pm

മുംബൈ ബോരിവാലിയിൽ എട്ടുനില കെട്ടിടത്തിനു തീപിടിച്ച് രണ്ടു പേർ മരിച്ചു. മൂന്നു പേർക്ക് പൊള്ളലേറ്റു. അഗ്നിരക്ഷാ സേനയുടെ നാല് ഫയര്‍ എൻജിനുകൾ സ്ഥലത്ത് എത്തിയാണ് തീ അണച്ചത്.

മഹാവീർ നഗറിലെ പവൻധാം വീണ സന്തൂർ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഫ്ളാറ്റിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

ഇലക്ട്രിക് വയറിങ്ങിനു തീപിടിച്ചതോടെ മറ്റിടങ്ങളിലേക്കുകൂടി വ്യാപിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: 2 dead, 3 hurt in fire in Mum­bai building
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.