6 December 2025, Saturday

സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ ഷോക്കേറ്റ് രണ്ട് യുവാക്കൾ മരിച്ചു

Janayugom Webdesk
പൽനാട്, ആന്ധ്രാപ്രദേശ്
July 24, 2023 9:30 am

നടൻ സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ ഷോക്കേറ്റ് രണ്ട് യുവാക്കൾ മരിച്ചു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലാണ് സംഭവം. പിറന്നാളിനോടനുബദ്ധിച്ച് കഴിഞ്ഞ ദിവസം സൂര്യയുടെ ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെ ഇവർക്ക് ഷോക്കേൽക്കുക ആയിരുന്നു. എൻ വെങ്കടേഷ്, പി സായി എന്നിവരാണ് മരിച്ചത്. പൽനാട് ജില്ലയിലെ നരസാരപ്പേട്ടിൽ ആണ് സംഭവം.

ഡി​ഗ്രി രണ്ടാം വർഷ വിദ്യാർത്ഥികളാണ് മരിച്ച വെങ്കടേഷും സായിയും. ഫ്ലെക്സ് ഉയര്‍ത്തുന്നതിനിടെ ഇരുമ്പുകമ്പി വൈദ്യുത കമ്പിയിൽത്തട്ടി. ഇതോടെ താഴെ നിന്ന രണ്ടുപേര്‍ക്ക് ഷോക്കേല്‍ക്കുക ആയിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.സംഭവ സ്ഥലത്ത് വച്ചുതന്നെ ഇരുവരും മരിച്ചു.

Eng­lish Sum­ma­ry: 2 Fans Of Actor Surya Elec­tro­cut­ed To Death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.