ദിണ്ടിഗലിൽ കാറിന് നിയന്ത്രണം വിട്ട് പാലത്തിലിടിച്ച് 2 മലയാളികൾക്കു ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ ശോഭന (51), ശോഭ (45) എന്നിവരാണു മരിച്ചത്. അപകടത്തില്‍ 10 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ 3 കുഞ്ഞുങ്ങളും 2 സ്ത്രീകളുമുണ്ട്.
കാറിനു നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിക്കുകയായിരുന്നു.സ്വകാര്യ കമ്പനി ജീവനക്കാരനായ മിഥുൻ രാജിനെ പുതിയ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാൻ കുടുംബവും സുഹൃത്തുക്കളും പോകുന്നതിനിടെയായിരുന്നു അപകടം. തിരുച്ചിറപ്പള്ളി ഭാഗത്തേക്കായിരുന്നു ഇവർ പോയിരുന്നത് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.