9 March 2026, Monday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

എം​ഡി​എം​എ​യു​മാ​യി 2 പേ​ർ അറസ്റ്റിൽ

Janayugom Webdesk
ക​ണ്ണൂ​ർ
September 25, 2024 7:37 pm

വി​ല്പ​ന​യ്ക്കാ​യി കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ചാ​ലാ​ട് സ്വ​ദേ​ശി സു​ദീ​പ് കു​മാ​ർ (42), പ​യ്യാ​ന്പ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ജി​യാ​സ്(43) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രി​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ കൈ​യി​ൽ നി​ന്നും 3.97 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ബുധനാഴ്ച പു​ല​ർ​ച്ചെ താ​ണ ഭാ​ഗ​ത്ത് പൊലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ത്ത​വെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്. മേ​ലെ​ചൊ​വ്വ ഭാ​ഗ​ത്ത് നി​ന്ന് ക​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ പൊലീ​സ് കൈ​കാ​ട്ടി നി​ർ​ത്തു​ക​യാ​യി​രു​ന്നു. പൊലീ​സി​നെ ക​ണ്ട​പ്പോ​ൾ ഇ​രു​വ​രും പ​രു​ങ്ങി​യ​പ്പോ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​രു​ടെ കൈ​യി​ൽ നി​ന്നും എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ച്ച​താ​ണ് എം​ഡി​എം​എ​യെ​ന്ന് പ്ര​തി​ക​ൾ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.