31 January 2026, Saturday

Related news

January 29, 2026
January 3, 2026
December 27, 2025
December 6, 2025
December 2, 2025
October 19, 2025
October 18, 2025
October 18, 2025
October 17, 2025
September 26, 2025

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ ഒഴുക്കിൽപെട്ടു, ഒരാളെ കണ്ടെത്തി; രണ്ടാമനായി തിരച്ചിൽ

Janayugom Webdesk
പാലക്കാട്
October 19, 2025 5:34 pm

പാലക്കാട് കോട്ടായി മുട്ടിക്കടവിൽ ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു. ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമനായി തിരച്ചിൽ തുടരുകയാണ്. കോട്ടായി സ്വദേശിയായ അഭിജിത്ത് എന്ന വിദ്യാര്‍ത്ഥിയെ ആണ് രക്ഷപ്പെടുത്തിയത്. കുന്നംപറമ്പ് തണ്ണിക്കോട് താമസിക്കുന്ന സവിതയുടെ മകൻ സുഗുണേഷിനെയാണ് കാണാതായത്. 

ഇരുവർക്കും 18 വയസാണ് പ്രായം. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു സംഭവം. കുളിക്കുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. അഗ്നി രക്ഷാസേനയുടെ മുങ്ങൽ വിദഗ്ധരുള്‍പ്പടെ സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്. വിദ്യാര്‍ത്ഥിയുടെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.