20 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ടിക്കറ്റിന് റെക്കോഡ് വില്പന. ഇതുവരെ 16 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചു. ആവശ്യമനുസരിച്ച് ടിക്കറ്റിന്റെ അച്ചടി വര്‍ധിപ്പിക്കും. ഭാഗ്യക്കുറിക്ക് 400 രൂപയാണ് വില. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വില്പന നടക്കുക. രണ്ടാം സമ്മാനമായ ഒരു കോടി 20 പേര്‍ക്ക് വീതം ലഭിക്കും.
10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നുവീതം എന്ന ക്രമത്തില്‍ 30 പേര്‍ക്കും മൂന്നാം സമ്മാനം ലഭിക്കും. ഫെബ്രുവരി അഞ്ചിനാണ് നറുക്കെടുപ്പ്. ലോട്ടറിയുടെ സമ്മാന ഘടനയില്‍ മാറ്റം വരുത്തിയതില്‍ പ്രതിഷേധിച്ച് ഒരുഘട്ടത്തില്‍ ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തിയിരുന്നു. പിന്നീട് പുനഃരാരംഭിക്കുകയായിരുന്നു. നറുക്കെടുപ്പില്‍ 5000, 2000,1000 എന്നീ രൂപ അടിയ്ക്കുന്ന സമ്മാനങ്ങള്‍ കുറച്ചതിലാണ് ഏജന്റുമാരുടെ പ്രതിഷേധം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.