13 February 2026, Friday

Related news

February 5, 2026
February 3, 2026
February 3, 2026
January 31, 2026
January 26, 2026
January 24, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026

കെഎസ്‌ആർടിസിക്ക്‌ 20 കോടികൂടി അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 23, 2023 7:25 pm

കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 20 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി കഴിഞ്ഞ ആഴ്‌ചയിൽ 71 കോടി രൂപ അനുവദിച്ചിരുന്നു. മാസാദ്യം സഹായമായി 30 കോടി നൽകി.

ഈ മാസം 121 കോടി രൂപയാണ്‌ കോർപറേഷന്‌ സംസ്ഥാന സർക്കാർ നൽകിയത്‌. ഒമ്പത്‌ മാസത്തിനുള്ളിൽ 1350 കോടിയും. ഈവർഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ 900 കോടി രൂപയാണ്‌. രണ്ടാം എല്‍ഡിഎഫ് സർക്കാർ 5054 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചു. ഒന്നാം എല്‍ഡിഎഫ് സർക്കാർ 4936 കോടി നൽകി. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 9990 കോടി രൂപയാണ്‌. യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തെ ആകെ സഹായം 1543 കോടി രൂപയായിരുന്നു.

Eng­lish Summary;20 crores have been allo­cat­ed to KSRTC
You may also like this video

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.